Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ താരം അക്രം അഫീഫിന് എ.എഫ്.സി 'പ്ലെയർ ഓഫ് ദി ഇയർ 2019' പുരസ്‌കാരം 

December 02, 2019

December 02, 2019

ദോഹ : ഖത്തർ ദേശീയ ഫുടബോൾ താരവും അൽസദ് ക്ലബ് സ്‌ട്രൈക്കറുമായ അക്രം അഫീഫ് ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷന്റെ ഈ വർഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'പ്ലെയർ ഓഫ് ദി ഇയർ 2019'പുരസ്കാരമാണ് ഈ 22 കാരനെ തേടിയെത്തിയത്. ഇന്ന് (തിങ്കൾ) ഹോങ്കോങ്ങിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  
പുരസ്‌കാരത്തിന് അക്രം അഫീഫ് എ.എഫ്.സിക്ക് നന്ദി അറിയിച്ചു.
'ഖത്തർ ടീം മാനേജ്മെന്റിനും ടീം അംഗങ്ങൾക്കും അൽ സദ്ദ് ക്ലബ്ബിനും ആസ്പയറിനും എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ കുടുംബത്തിനും നന്ദി. ഖത്തർ ദേശീയ ടീമിനൊപ്പമായതിനാൽ ഇപ്പോൾ അവിടെയെത്തി പുരസ്കാരം സ്വീകരിക്കാൻ കഴിയില്ല. എ.എഫ്.സിക്കും എന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.' സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ അഫീഫ് പ്രതികരിച്ചു.

അൽ സദ്ദ് പരിശീലകൻ സാവി ഹെർണാണ്ടസ് അക്രം അഫീഫിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് യു.എ.ഇയുമായി നിർണായക മത്സരം നടക്കാനിരിക്കെ ലഭിച്ച അംഗീകാരം അഫീഫിനും മറ്റ് കളിക്കാർക്കും കൂടുതൽ ആത്മവിശ്വാസം പകരും.


Latest Related News