Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലക്ഷദ്വീപിന് ഖത്തറിൽ നിന്ന് സുഗന്ധം പരത്തുന്ന പിന്തുണ,'ലക്ഷദ്വീപ്' എന്ന പേരിൽ പുതിയ പെർഫ്യൂം ഉടൻ വിപണിയിലെത്തും 

June 02, 2021

June 02, 2021

അൻവർ പാലേരി 

ദോഹ : അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് ജനതക്ക്  ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കൂടുതൽ പേർ രംഗത്തെത്തുകയാണ്. എന്നാൽ ദ്വീപ് ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്ക് സുഗന്ധം പരത്തുന്ന പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ദോഹ ആസ്ഥാനമായ മലയാളിയുടെ ഉടമസ്ഥതയിലുള്ള പെർഫ്യൂം നിർമാണ കമ്പനി.ലക്ഷദ്വീപ് എന്ന പേരിൽ ആറോളം വ്യത്യസ്ത ഗന്ധങ്ങളിലുള്ള പെർഫ്യൂമുകൾ അന്താരഷ്ട്ര വിപണിയിലെത്തിച്ചാണ് ദോഹ ആസ്ഥാനമായ 'റബ്ബാനി' പെർഫ്യൂം കമ്പനി ദ്വീപ് ജനതയുടെ പ്രതിഷേധങ്ങൾക്ക് സുഗന്ധം പകരുന്നത്.ലക്ഷദ്വീപ് പെർഫ്യൂമുകൾ ഉടൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.ദുബായിൽ അടുത്ത ദിവസങ്ങളിൽ തന്നെ 'ലക്ഷദ്വീപ്' ഔദ്യോഗികമായി പുറത്തിറക്കും.

 'എ ഫ്രാഗ്രൻസ് പ്രോട്ടെസ്റ്റ്' എന്ന ഹാഷ് ടാഗോടെ കമ്പനി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരിൽ ചരിത്രത്തിൽ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

റബ്ബാനി പെർഫ്യൂംസിന്റെ മാനേജ്‌മെന്റിലുള്ള മ്യൂസിഷ്യനും ആക്റ്റിവിസ്റ്റുമായ നാസർ മാലിക്കിനോട് ഫേസ്ബുക്കിൽ നടന്ന പെർഫ്യൂം റിവ്യുവിലുള്ള ചർച്ചക്കിടെയാണ് താജുദ്ധീൻ പൊതിയിൽ എന്ന വ്യക്തി ലക്ഷദ്വീപിനോട് ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ട് പെർഫ്യൂം ഇറക്കാൻ ആവശ്യപ്പെടുന്നത്.

തുടർന്ന് റബ്ബാനി പെർഫ്യൂം ലക്ഷദ്വീപ് എന്ന പേരിൽ പെർഫ്യൂം അനൗൺസ് ചെയ്യുകയായിരുന്നു. ദ്വീപിന്റെ ഘടനയോട് ചേർന്ന സീ നോട്ടുകൾ ചേർന്ന പെർഫ്യൂമാണ് ലക്ഷദ്വീപ് എന്ന പേരിൽ ഇറക്കുകയെന്നും റബ്ബാനി പെർഫ്യൂംസിന്റെ ഉടമകളായ ഷഫീഖ്, ജാഫർ, നംഷീദ് എന്നിവർ അറിയിച്ചു.ഈ മാസം യു.എ.ഇ യിൽ വെച്ച് ലക്ഷദ്വീപ് പെർഫ്യൂംസിന്റെ ലോഞ്ച് നടക്കും. ലക്ഷദ്വീപിനോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി കേരളത്തിലും സ്പെഷ്യൽ ലോഞ്ച് ഉണ്ടായിരിക്കുമെന്നും ടീം റബ്ബാനി പറഞ്ഞു.


Latest Related News