Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ കിന്റർഗാർഡനുകളിലും സ്വകാര്യസ്കൂളുകളിലുമായി 62000 സീറ്റുകളുടെ ഒഴിവ്

March 14, 2022

March 14, 2022

ദോഹ : ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി 62000 സീറ്റുകൾ ഒഴിവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ സ്കൂളുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് അടുത്ത അധ്യയന വർഷത്തേക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. 


ഖത്തറിലുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 13 വരെയും, രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് 2023 ജനുവരി വരെയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കരിക്കുലവും ഫീസ് ഘടനയും കണക്കിലെടുത്ത്, അനുയോജ്യമായ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കണമെന്ന് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് മുഹമ്മദ്‌ അൽ ഖാലി രക്ഷിതാക്കളോട് നിർദ്ദേശിച്ചു. സ്കൂളുകളെ പറ്റി വിശദമായി അറിയാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിന്റർഗാർഡനുകളിൽ പ്രവേശന പരീക്ഷയ്ക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്നും, സ്കൂളുകളിൽ, സീറ്റ് ലഭ്യമാണെങ്കിൽ പ്രവേശന പരീക്ഷക്ക് ഫീസ് നിശ്ചയിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ കരിക്കുലത്തിൽ 2787 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


Latest Related News