Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഇതുവരെ നല്‍കിയത് 510,000 കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍

March 16, 2021

March 16, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങിയത് മുതല്‍ ഇതുവരെ 510,000 ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍/ബയോണ്‍ടെക്, മൊഡേണ എന്നീ വാക്‌സിനുകള്‍ കൂടുതലായി എത്തുന്നത് വാക്‌സിനേഷന്‍ ക്യാമ്പെയിനിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഖത്തറില്‍ ഓരോ ആഴ്ചയും ഒരു ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളണ് നല്‍കുന്നത്. അതായത് ഓരോ ദിവസവും 14,000 പേര്‍ക്കാണ് വാക്‌സിന്‍ ഡോസ് ലഭിക്കുന്നത്. 

ഫെബ്രുവരി ആദ്യം മുതല്‍ ഓരോ ആഴ്ചയും നല്‍കുന്ന ഡോസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അത്തരത്തില്‍ ഇതുവരെ 270 ശതമാനമാണ് ഡോസുകളുടെ എണ്ണം വര്‍ധിച്ചത്. ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 15 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. അതായത് ഖത്തറിലെ മുതിര്‍ന്നവരില്‍ ഏഴില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. 

മാര്‍ച്ച് ആരംഭം മുതല്‍ ആരോഗ്യാവസ്ഥ പരിഗണിക്കാതെ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 50 വയസായി കുറച്ചിരുന്നു. വാക്‌സിന്‍ ലഭിക്കാനായി മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് അവര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സമയമെത്തുമ്പോള്‍ മന്ത്രാലയം അവരെ ബന്ധപ്പെടുകയും ചെയ്യും. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News