Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദോഹ-ബംഗളുരു വിമാനത്തിൽ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം,യാത്രക്കാരൻ അറസ്റ്റിൽ

July 01, 2023

July 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദോഹയിൽ നിന്നും ബെംഗളുരുവിലേക്ക് പോയ വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു.ശിവഗംഗയിൽ നിന്നുള്ള അമ്മവസി മുരുകേശനാണ് പിടിയിലായത്.51 കാരനായ ഇയാൾ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻ ഓഫീസറാണ്..ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

ബെംഗളുരു സ്വദേശിനിയായ പെൺകുട്ടി 6 എഫ് സീറ്റിലിരുന്ന മുരുകേശന്റെ അരികിൽ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടെ മുരുകേശൻ പെൺകുട്ടിക്ക് ഭക്ഷണമോ വെള്ളമോ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കാനെന്ന വ്യാജേന സംഭാഷണം തുടങ്ങുകയും പിന്നീട് ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു.തൊട്ടടുത്തായി മറ്റൊരു ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അമ്മ മുരുകേശൻ മകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് കാണുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു.ആദ്യം പിതൃ തുല്യമായ വാത്സല്യത്തോടെ അയാൾ മകളെ സഹായിക്കുകയാണെന്ന് കരുതി അവഗണിച്ചെങ്കിലും പിന്നീട് അയാൾ മകളെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്ന് 'അമ്മ തിരിച്ചറിയുകയായിരുന്നു.

'പ്രതി മകൾ ഇരിക്കുന്ന സീറ്റിന് തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന് അവൾക്ക് വെള്ളം വേണമോ എന്ന് ചോദിക്കുകയും നിരന്തരം അവളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു.നിരന്തരം അയാൾ ഇത് തുടർന്നുകൊണ്ടിരുന്നപ്പോൾ ഞാൻ വിമാനത്തിലെ കാബിൻ ക്രൂവിനോട് പരാതിപ്പെടുകയായിരുന്നു.'-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.ബംഗളുരുവിൽ എത്തിയപ്പോൾ വിമാനത്തിലെ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജൂൺ 28 ചൊവ്വാഴ്ച രാത്രി ദോഹയിൽ നിന്ന് ബംഗളൂരുവിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭാവമുണ്ടായതെന്നും  പെൺകുട്ടിയുടെ പിതാവ് പരാതിയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-https://chat.whatsapp.com/GjQM19221WxKnWo2cdbsZe

 

 


Latest Related News