Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ജയിലുകളിൽ ഇനിയുള്ളത് 411 ഇന്ത്യക്കാർ,അമീർ പൊതുമാപ്പ് നൽകി വിട്ടയച്ചത് 69 പേരെ

March 29, 2021

March 29, 2021

ദോഹ: ഖത്തറിലെ ജയിലില്‍ 411 ഇന്ത്യന്‍ തടവുകാരാണ് ഉള്ളതെന്നും ഈയടുത്ത് 251 തടവുകാരെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് 69 ഇന്ത്യക്കാരാണ് 2020ല്‍ ജയില്‍മോചിതരായത്. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.. പ്രവാസികളെ നാട്ടിലെത്തിക്കല്‍, വിമാനടിക്കറ്റ്, മൃതദേഹം കൊണ്ടുപോകല്‍ തുടങ്ങിയവക്കായാണ് ഈ  തുക വിനിയോഗിച്ചത്.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി ഇന്ത്യയില്‍ ഓഫിസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നീറ്റ് പരീക്ഷകേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച്‌ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുമായി ആശയവിനിമയം നടത്തുകയാണ്. ഖത്തറിലെ ആദ്യത്തെ ഇന്ത്യന്‍ യൂനിവേഴ്സിറ്റി ശാഖ സെപ്റ്റംബറിലോ ഒക്ടോബറിലോ പ്രവര്‍ത്തനം തുടങ്ങും.

കോവിഡ് കാലത്തും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവുരത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എംബസി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നല്‍കാനായുള്ള പ്രത്യേക മൊൈബല്‍ ആപ്ലിക്കേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉടന്‍ നിലവില്‍ വരും. വിവിധ ഭാഷകളില്‍ സേവനം നല്‍കുന്ന കാള്‍ സെന്‍റര്‍ തുടങ്ങാനും പദ്ധതിയുണ്ട്.

2021 ജനുവരി മുതല്‍ 12,000ത്തിലധികം പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കാനായി. രണ്ടായിരത്തോളം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 7400 അറ്റസ്റ്റേഷന്‍ എന്നിവയും ഇക്കാലയളവില്‍ നല്‍കി.

ഓണ്‍ലൈനില്‍ അപ്പോയന്‍റ്മെന്‍റുകള്‍ നല്‍കിയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, അടിയന്തര ആവശ്യങ്ങളില്‍ പെട്ടെന്നുള്ള അപ്പോയന്‍റ്മെന്‍റുകളും നല്‍കുന്നുണ്ട്. ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്ബില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കി. എല്ലാമാസവും ഇത്തരം ക്യാമ്ബുകള്‍ നടത്താനാണ് പദ്ധതി.

അല്‍ഖോറിലെ മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രത്യേകം കോണ്‍സുലാര്‍ ക്യാമ്ബ് നടത്തും. 2020ല്‍ എംബസിക്ക് ലഭിച്ച 2437 പരാതികളില്‍ 2196 എണ്ണവും പരിഹരിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News