Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലണ്ടനിലെ കണ്ടെയ്നർ ട്രക്കിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനക്കാരുടേത്

October 24, 2019

October 24, 2019

ലണ്ടൻ : കിഴക്കന്‍ ലണ്ടനിലെ ഗ്രേസിലെ വ്യവസായ പാര്‍ക്കിനുള്ളില്‍ കണ്ടയിനർ ട്രക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ചൈനക്കാരുടേതാണെന്ന് തിരിച്ചറിഞ്ഞു.മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുമെന്ന് എസെക്‌സ് പൊലീസ് അറിയിച്ചു. അന്വേഷണ   ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ 1.40-ഓടെയാണ്  ലണ്ടൻ നഗരത്തിൽ നിർത്തിയിട്ട ട്രക്കിൽ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ വാഹനത്തിന്റെ ഡ്രൈവറെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.സംഭവം അറിഞ്ഞയുടന്‍ ആംബുലന്‍സുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് എത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മനുഷ്യക്കടത്തിനിടെയാണ് അപകടം നടന്നതെന്നും സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തി.ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


Latest Related News