Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മലയാളിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞത് ഭീമൻ മത്തൻ,തൂക്കം മുപ്പത് കിലോ

March 13, 2022

March 13, 2022

അൻവർ പാലേരി 

ദോഹ : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്.എന്നാൽ  കത്തുന്ന ചൂടിൽ ദോഹയിലെ വീട്ടുമുറ്റത്ത് വിളഞ്ഞു നിൽക്കുന്ന കൂറ്റൻ മത്തന്റെ വലുപ്പവും തൂക്കവും കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് ഖത്തറിലെ കൃഷിയെ സ്നേഹിക്കുന്ന മലയാളികൾ. കോഴിക്കോട്  കുറ്റ്യാടി സ്വദേശി ഒ.എസ് അബ്ദുൽ സലാം-ബൽകീസ് ദമ്പതികൾ താമസിക്കുന്ന ഹിലാലിലെ വീട്ടുമുറ്റത്താണ് കൂറ്റൻ മത്തൻ വിളഞ്ഞത്.ഏതാണ്ട് 62 സെന്റിമീറ്റർ നീളവും 96 സെന്റിമീറ്റർ ചുറ്റളവുമുള്ള മത്തന് 30 കിലോ തൂക്കം വരും.ഒരു വള്ളിയിൽ തന്നെ നിരവധി കായകൾ വേറെയുമുണ്ടെങ്കിലും ഏറ്റവും വലുപ്പം കൂടിയ ഈ മത്തൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്.ഖത്തറിലെ മലയാളികൾ  പച്ചക്കറികൾ ധാരാളമായി കൃഷിചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലുപ്പമുള്ള മത്തൻ വിളയുന്നത് ആദ്യമാണെന്ന് പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.

നേരത്തെ താമസിച്ചിരുന്ന വില്ലയിൽ നിന്നും താമസം മാറുമ്പോൾ പുതിയ സ്ഥലത്തേക്ക് പറിച്ചു നട്ട കുഞ്ഞുതൈയിൽ നിന്നാണ് കൂറ്റൻ മത്തന്റെ ജനനം.നവംബറിൽ പറിച്ചുനട്ട തൈയിൽ പൂവിട്ട മത്തൻ അഞ്ചുമാസം കൊണ്ടാണ് ഭീമൻ കായായി വളർന്നത്. ചെടിയുടെ വളർച്ചയ്ക്ക് പ്രത്യേകിച്ച് വളപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നും 

വീട്ടുമുറ്റത്ത് നിലവിലുണ്ടായിരുന്ന വളക്കൂറുള്ള മണ്ണ് തന്നെ അനുഗ്രഹമാവുകയായിരുന്നുവെന്നും അബ്ദുൽ സലാം പറയുന്നു.ചെടിയിൽ തന്നെ നിലനിർത്തിയിരിക്കുന്ന കായ പറിച്ചെടുത്ത് ഖത്തർ സ്വദേശിയായ പ്രമുഖന് സമ്മാനമായി നൽകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഭീമൻ മത്തന്റെ വിത്ത് ആവശ്യപ്പെട്ട് നിരവധി പേർ എത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.കായ പറിച്ചെടുത്ത് വിത്തുകൾ ആവശ്യക്കാർക്ക് സമ്മാനിക്കുമെന്ന് അബ്ദുൽസലാം പറഞ്ഞു.

വർഷങ്ങളായി ഖത്തറിൽ പ്രവാസിയായ അബ്ദുൽ സലാം അറബ് സംഗീതലോകത്ത് പ്രശസ്തനായ നാദിർ അബ്ദുൽ സലാമിന്റെ പിതാവാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News