Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാഹനങ്ങളിലെ ദേശീയ ദിന സ്റ്റിക്കറുകളും അലങ്കാരങ്ങളും ബുധനാഴ്ചയോടെ നീക്കം ചെയ്യണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വാഹനങ്ങളിലെ ദേശീയദിന സ്റ്റിക്കറുകൾ മൂന്നുദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഖത്തർ ഗതാഗതവിഭാഗം.ട്രാഫിക് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ഓഫീസ് ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് ഫഹദ് മുബാറക് അൽ-അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.ഡിസംബർ 15 മുതൽ 21 വരെ മാത്രമാണ്  ദേശീയ ദിനാഘോഷങ്ങൾക്ക് അനുവദിച്ച കാലയളവെന്നും ഖത്തർ റേഡിയോയിലെ 'പോലീസ് വിത്ത് യു' പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

ദേശീയ ദിനത്തിന്(ഡിസംബർ 18) ശേഷം 3 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നുഇക്കാലയളവിൽ വാഹനങ്ങളിൽ പതിച്ച  സ്റ്റിക്കറുകളും അലങ്കാരങ്ങളും നീക്കം ചെയ്ത് പൂർവ സ്ഥിതിയിലാക്കാൻ സാവകാശം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ പൗരന്മാരും താമസക്കാരും ദേശീയ പതാകയുടെ നിറവും ദേശീയ ചിഹ്നങ്ങളും പതിപ്പിച്ച് വാഹനങ്ങൾ മോടി പിടിപ്പിക്കുന്നത് പതിവാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News