Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
2022 അക്കമാതൃകയിലുള്ള കെട്ടിടം പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു 

December 03, 2019

December 03, 2019

ദോഹ :  2022 അക്കമാതൃകയിലുള്ള ലോകത്തെ ആദ്യ കെട്ടിടം ദോഹ ആസ്പയർ സോണിൽ തുറന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ വർഷമായ 2022 എന്ന അക്കങ്ങളുടെ മാതൃകയിലാണ് കെട്ടിടം പണികഴിപ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫാ അൽതാനിയാണ് കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്.

ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അനുമതി ഖത്തറിന് ലഭിച്ചത് 2010 ഡിസംബർ രണ്ടിനായിരുന്നു. ഈ ചരിത്ര നേട്ടത്തിന്റെ ഓർമദിനമായ ഡിസംബർ രണ്ടിനാണ് കെട്ടിടം തുറന്നത്. ഖത്തറിന്റെ കായിക നേട്ടങ്ങളും സൗകര്യങ്ങളും വിശദീകരിക്കുന്ന ഹ്രസ്വ ചിത്രത്തിൻറെ പ്രദർശനവും ഉത്ഘാടനത്തോടനുബന്ധിച്ച് നടന്നു.  ഉൽഘാടന ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും ഷെയ്‌ഖുമാരും മുതിർന്ന കായിക ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.


Latest Related News