Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള മലയാളിയുടെ മാരത്തൺ ഓട്ടം തുടങ്ങി,പ്രതികൂല കാലാവസ്ഥയിലും ബു സമ്രയിൽ വിജയകരമായ ഫ്‌ളാഗ് ഓഫ്

February 17, 2023

February 17, 2023

അൻവർ പാലേരി
ദോഹ : ഖത്തറിലെ തലശേരി സ്വദേശി ശകീർ ചീരായിയുടെ 200 കിലോമീറ്റർ സോളോ മാരത്തോണിന് തുടക്കമായി.വെൽനസ് ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പുലർച്ചെ ബു സമ്രയിലാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള മാരത്തണിന് തുടക്കം കുറിച്ചത്.വെൽനസ് ചലഞ്ചേസ് സ്ഥാപകൻ എബി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്തു.പ്രതികൂല കാലാവസ്ഥയിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിലവിലെ പുരുഷന്മാരുടെ ഗിന്നസ് റെക്കോർഡ് ഭേദിക്കാനുള്ള ദൗത്യം ആരംഭിക്കുന്നതെന്ന് ശകീർ ചീരായി പ്രതികരിച്ചു.

നൗഫൽ സിസി, സബീർ പി, ഫൈസൽ പി, ആദിൽ അബ്ദുൾഖാദർ, നൗഫൽ അയിനിക്കൽ,ജോബി ജോർജ്, സമീർ വക്കൻ എന്നിവരും ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂർ 19 മിനുട്ട് എന്ന 200 കിലോമീറ്റർ ലോക റെക്കോർഡ് മറികടക്കാനാണ് ശകീർ ലക്ഷ്യമാക്കുന്നത്.ഇന്ന് പുലർച്ചെ ആരംഭിച്ച മാരത്തൺ 18ന് വൈകുന്നേരം അൽ റുവൈസ് പോർട്ടിൽ സമാപിക്കും.രാത്രിയും പകലും നിർത്താതെയുള്ള ഓട്ടത്തിന് ആവശ്യമായ പിന്തുണ നൽകാൻ സപ്പോർട്ടിങ് വാഹനങ്ങൾ ഉൾപെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ആരോഗ്യകരമായ ജീവിത ശൈലിയെ കുറിച്ച് ഖത്തറിലെ താമസക്കാരെ ബോധവൽക്കരിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.സിറ്റി എക്സ്ചേഞ്ചാണ് പരിപാടി സ്പോൺസർ ചെയ്യുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News