Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
മണിപ്പൂരിൽ 17 ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കി,മലയാളി വിദ്യാർത്ഥികളെ തിങ്കളാഴ്ച കേരളത്തിൽ എത്തിക്കും

May 06, 2023

May 06, 2023

ന്യൂസ് ഏജൻസി
ഇംഫാല്‍: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ 17 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ബെംഗളൂരു ആര്‍ച്ച് ബിപ്പ് റവ.ഡോ. പീറ്റര്‍ മച്ചാഡോ. കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണ്. 41 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തുനിന്ന് അവര്‍ പാലായനം ചെയ്യേണ്ട സ്ഥിതിയാണുള്ളത്. 1974ല്‍ നിര്‍മിച്ചതടക്കം 17 പള്ളികള്‍ കലാപത്തിന്റെ മറവില്‍ ഇതിനോടകം തകര്‍ക്കപ്പെട്ടിട്ടുണ്ട്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ബെംഗളൂരു ആര്‍ച്ച് ബിപ്പ് പുറത്തിറിക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സഭയാണെന്നാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ പറയുന്നത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയുടെയും തീവ്രവാദികളുടെയും പിന്തുണയില്‍ സായുധ ആക്രമണമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ നിന്ന് ആളുകള്‍ പാലായനം ചെയ്തതായും ഓര്‍ഗനൈസറിനെ ഉദ്ധരിച്ച്  ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിപ്പൂരിലെ ക്രമസമാധാന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് കുറവുണ്ടായിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15 പേര്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോഴും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ അനൗദ്യോഗികമായ 31 പേര്‍ കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. സംഘര്‍ഷബാധിത മേഖലകളില്‍ നിന്ന് ഇതുവരെയും 11000പേരെ ഒഴിപ്പിച്ചതായി സൈന്യം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഇതിനിടെ,മണിപ്പൂർ കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തും. ഒൻപത് വിദ്യാർഥികൾക്ക് നോർക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂർ വഴിയായിരുക്കും ഇവർ കേരളത്തിലെത്തുക. തിങ്കളാഴ്ച ഉച്ചക്ക് 2:30നാണ് വിമാനം.

സംഘർഷം രൂക്ഷമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം മാറിയാണ് വിദ്യാർഥികളുടെ താമസം. സർവകലാശാലയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാൽ ഇവർക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാർഗങ്ങൾ തേടാനോ സാധിക്കില്ല. സർവകലാശാലയ്ക്കുള്ളിലും ചെറിയ തോതിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാർഥികൾ അറിയിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News