Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അഴിമതിയും കൈക്കൂലിയും, ഹമദ് കോർപറേഷൻ ഉൾപെടെ ഖത്തറിൽ അഴിമതിക്കാരായ 16 സർക്കാർ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 16 പേർക്കെതിരെ അഴിമതിക്കേസിൽ ക്രിമിനൽ കുറ്റം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.ഇവരെ തുടർനടപടികൾക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായും അധികൃതർ വ്യക്തമാക്കി. കൈക്കൂലി, ഓഫീസ് ദുരുപയോഗം, പൊതു ഫണ്ടിന് നാശനഷ്ടമുണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

പ്രതികളിൽ നാല് പേർ ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാരാണ്.തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മറ്റ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ചില കമ്പനികളിൽ നിന്ന് പ്രതിഫലം കൈപ്പറ്റി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് മെഡിക്കല്‍ സാമഗ്രികളും സപ്ലൈകളും വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നേടുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍  പ്രസ്താവനയില്‍ വ്യക്തമാക്കി.കൈക്കൂലി,അഴിമതി,പൊതുഫണ്ട് ദുരുപയോഗം എന്നിവയാണ് മറ്റു പ്രതികൾക്കെതിരെയും കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News