Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസികളുടെ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്ക് 150 സ്‌കോളർഷിപ്പുകൾ,അപേക്ഷിക്കാൻ മറക്കരുത് 

June 17, 2021

June 17, 2021

ദോഹ: വിദേശത്ത്​ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ഇന്ത്യയിലെ വിവിധ സ്​ഥാപനങ്ങളില്‍ പഠിക്കുന്ന മക്കൾക്കായി 150 സ്​കോളര്‍ഷിപ്പുകള്‍ നിലവിലുണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്​ കീഴിലാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. കീഴിലുണ്ടെന്ന്​ ഇന്ത്യന്‍ എംബസി അറിയിച്ചു. ഗള്‍ഫ്​ രാജ്യങ്ങളടക്കമുള്ള ഇ.സി.ആര്‍ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കള്‍, എന്‍.ആര്‍.ഐകളുടെ മക്കള്‍ എന്നിവര്‍ക്കാണ്​ സ്​കോളര്‍ഷിപ്പിന്​ അര്‍ഹത. എന്നാല്‍, മാസവരുമാനം 4000 യു.എസ്​ ഡോളറില്‍ കൂടാന്‍ പാടില്ല.

(ഏകദേശം 2,93,173 ഇന്ത്യന്‍ രൂപ). വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ സാമ്പത്തിക  ചെലവലിന്റെ 75 ശതമാനം തുക ഇന്ത്യന്‍ സര്‍ക്കാര്‍ വഹിക്കും.. ഇത്​ പരമാവധി 4000 യു.എസ്​ ഡോളര്‍ (2,93,173 ഇന്ത്യന്‍ രൂപ) ആയിരിക്കും. എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാനിങ്​ ആന്‍ഡ്​​ ആര്‍ക്കിടെക്​ചര്‍ സ്​കൂളുകള്‍, നാക്കി​‍െന്‍റ അക്രഡിറ്റേഷനുള്ള യു.ജി.സി അംഗീകാരമുള്ള എ ഗ്രേഡ്​ സ്​ഥാപനങ്ങള്‍, സെന്‍ട്രല്‍ യൂനിവേഴ്​സിറ്റികള്‍, ഡി.എ.എസ്​.എ സ്​കീമില്‍ ഉള്‍​പ്പെട്ട മറ്റു​ സ്​ഥാപനങ്ങള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്​ സ്​ കോളര്‍ഷിപ്പിന്​ അര്‍ഹതയുണ്ടായിരിക്കുക.

അതേസമയം,ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ മാത്രമേ സ്​കോളര്‍ഷിപ്പ്​ ലഭിക്കൂ. യോഗ്യരായ വിദ്യാര്‍ഥികള്‍ ഡയസ്​പോറ ചില്‍ഡ്രന്‍ സ്​കീം സ്​കോളര്‍ഷിപ്പ്​ ​േ​പ്രാ​ഗ്രാം (SPDC) വഴി അപേക്ഷിക്കണം. www.spdcindia.gov.in എന്ന വെബ്​സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്​.


Latest Related News