Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പൊടി രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം, ഏഷ്യൻ വംശജരായ പതിനഞ്ച് പേർ പിടിയിൽ

March 10, 2020

March 10, 2020

ദോഹ : സ്വർണം പൊടി രൂപത്തിലാക്കി ഖത്തറിൽ നിന്നും രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച പതിനഞ്ച് പേരെ വടക്കൻ മേഖലാ  സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം ഇവരുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ സ്വർണ നാണയങ്ങളും പൊടിയാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികൾ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ജനങ്ങൾ അധികൃതരുമായി സഹകരിക്കണമെന്നും എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമം വഴി ആവശ്യപ്പെട്ടു.  


Latest Related News