Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് സന്ദർശകർക്ക് താമസിക്കാൻ 130,000 മുറികൾ സജ്ജം,നിരക്ക് 6000 രൂപ മുതൽ

April 09, 2022

April 09, 2022

അൻവർ പാലേരി 

ദോഹ : ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവർക്കുള്ള താമസ സൗകര്യങ്ങൾ സജ്ജമാണെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.പ്രതിദിനം 80 ഡോളർ (ശരാശരി 6000 രൂപ) മുതൽ നിരക്കിലായിരിക്കും താമസിക്കാനുള്ള മുറികൾ ലഭിക്കുക.130,000 ഇത്തരത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌ ട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം മുറികൾ ഒരുക്കിയതായി  ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി  ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പ്  സമയത്ത് ചുരുങ്ങിയത് 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവരെല്ലാം  ഒരുമാസം മുഴുവൻ ഖത്തറിൽ തങ്ങണമെന്നില്ല. ആരാധകർക്ക് ഇപ്പോൾ തന്നെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോം വഴി താമസ സൗകര്യം  ബുക്ക് ചെയ്ത് തുടങ്ങാം.മാർച്ച് 21 മുതൽ ബുക്കിങ് ആരംഭിച്ചതായി ഫിഫ അറിയിച്ചിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്ത് (Accommodation Booking) താമസ സൗകര്യം ബുക് ചെയ്യാവുന്നതാണ്.

എല്ലാവർക്കും താങ്ങാവുന്ന തരത്തിലുള്ള ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും സുപ്രീംകമ്മിറ്റി വ്യക്ത മാക്കി. പ്രതിദിനം 80 ഡോളർ ഏതാണ്ട് 6,000 ഇന്ത്യൻ രൂ പ മുതൽ റൂമുകൾ ലഭിക്കും. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News