Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ അപകടത്തിൽ പെട്ട കെട്ടിടത്തിൽ നിന്ന് പന്ത്രണ്ട് കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:മൻസൂറയിലെ ബിൻ ദുർഹാം മേഖലയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് 12 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തകർന്ന കെട്ടിടവും ചുറ്റുമുള്ള കെട്ടിടങ്ങളും ഒഴിപ്പിച്ചതായും 12 കുടുംബങ്ങളെ ഹോട്ടലിലേക്ക് മാറ്റിയതായും  പാർപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ  ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ മുഫ്ത അറിയിച്ചു.ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ബിൻ ദുർഹാമിലെ അൽ ഖുദ്രി സ്ട്രീറ്റിലുള്ള  കെട്ടിടം തകർന്നതായി രാവിലെ കൃത്യം 8:33 ന് തങ്ങൾക്ക് വിവരം  ലഭിച്ചതായും ഉടൻ തന്നെ  ആംബുലൻസ്, ട്രാഫിക് പോലീസ്, അൽഫാസ, റെസ്ക്യൂ ടീമുകൾ അപകടസ്ഥലത്തെത്തിയതായും  അൽ മുഫ്ത കൂട്ടിച്ചേർത്തു.

തകർന്ന കെട്ടിടത്തിൽ നിന്ന്  7 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകാൻ  രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.അപകടത്തിൽ ഒരു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

അപകടമുണ്ടാകാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News