Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുടിയേറ്റക്കാരുമായി പോയ ബസ് തുര്‍ക്കിയില്‍ അപകടത്തില്‍ പെട്ടു: 12 മരണം

July 11, 2021

July 11, 2021

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ബസ്സപകടത്തില്‍ 12 മരണം.ഞായറാഴ്ച പുലര്‍ച്ചെയാണ് അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് കുടിയേറ്റക്കാരുമായി പോവുകയായിരുന്ന  ബസ് അപകടത്തില്‍ പെട്ടത്.26 പേര്‍ക്ക് പരിക്കേറ്റു.ഇറാന്‍- തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വാന്‍ പ്രവിശ്യയിലെ മുറാദിയെ ജില്ലയിലാണ് അപകടം. ഒരു കുഴിയിലേക്ക് മറിഞ്ഞ ബസിന് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്പിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ടുള്ള കുടിയേറ്റക്കാര്‍ക്ക് തുര്‍ക്കി ഒരു പ്രധാന യാത്രാ കേന്ദ്രമാണ്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇറാനിയന്‍ അതിര്‍ത്തി കടന്ന് തുര്‍ക്കിയിലേക്ക് കാല്‍നടയായി പോവുകയാണ് പതിവ്. ഇസ്താംബുള്‍, അങ്കാറ തുടങ്ങിയ നഗരങ്ങളിലേക്കാണ് അവര്‍ കടക്കുക.

 


Latest Related News