Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗിന്നസ് റെക്കോഡുമായി ഖത്തറിലെ മലയാളിയായ 'ഇമ്മിണി ബല്യ' എഴുത്തുകാരി

July 12, 2022

July 12, 2022

അൻവർ പാലേരി
ദോഹ : ആമസോണിൽ ഇടംപിടിച്ച ഖത്തറിലെ കൊച്ചു  സാഹിത്യകാരി ലൈബ അബ്ദുൽ ബാസിത് ലോക റെക്കോർഡിൽ ഇടം പിടിച്ചു..പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന വിഭാഗത്തിലാണ് പതിനൊന്നുകാരിയായ ലൈബ അപൂർവ നേട്ടത്തിന് ഉടമയായത്..ഒലീവ് ഇന്റർനാഷണൽ സ്‌കൂളിൽ ആറാം തരം വിദ്യാർത്ഥിനിയായ ലൈബയുടെ 'ഓർഡർ ഓഫ് ദി ഗാലക്‌സി-ദി വാർ ഫോർ ദി സ്റ്റോളൻ ബോയ്'എന്ന ആദ്യപുസ്തകം കഴിഞ്ഞ വർഷം ആമസോൺ പ്രസിദ്ധീകരിച്ചിരുന്നു.നിലവിൽ ഈ പരമ്പരയിൽ മൂന്ന് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ആമസോണും ലുലു ഓൺലൈനും പ്രസിദ്ധീകരിച്ച ഒന്നാം ഭാഗം റോം ആസ്ഥാനമായുള്ള തവാസുൽ ഇന്റർനാഷണലും പിന്നീട്  പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് ലിപി ബുക്സ് ആണ്.

.സീരീസിലെ രണ്ടാമത്തെ പുസ്തകമായ 'ഓർഡർ ഓഫ് ദി ഗാലക്‌സി,ദി സ്നോ ഫ്ലേക് ഓഫ് ലൈഫ്  'തവാസുൽ ഇന്റർനാഷണൽ തന്നെയാണ് പ്രസിദ്ധീകരിച്ചത്.ലുലു ഓൺലൈൻ വഴിയാണ് പുസ്തകം വായനക്കാരിലേക്കെത്തിയത്.ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചതും ലിപി ബുക്‌സാണ്.

'ഓർഡർ ഓഫ് ദി ഗാലക്‌സി,ദി  ബുക് ഓഫ് ലെജൻഡ്‌സ് ആണ് പരമ്പരയിലെ മൂന്നാം ഭാഗം.പ്രസാധനം ലിപി ബുക്‌സ്.പരമ്പരയിലെ മുഴുവൻ പുസ്തകങ്ങളും ലോകത്തെങ്ങുമുള്ള കുഞ്ഞുവായനക്കാർ ഏറെ പ്രിയത്തോടെ ഏറ്റെടുക്കുകയായിരുന്നു.ഇതിനിടെയാണ് ഗിന്നസ് റെക്കോഡിലേക്കും ഈ കൊച്ചുമിടുക്കി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

എട്ടാം വയസ്സിൽ എഴുതി തുടങ്ങിയ ലൈബയുടെ രണ്ടു പുസ്തകങ്ങളും പത്തു വയസ്സുള്ളപ്പോഴാണ് പ്രസിദ്ധീകൃതമായത്.

മാഹി പെരിങ്ങാടി സ്വദേശി അബ്ദുൽ ബാസിതിന്റെയും നാദാപുരം പാറക്കടവ് സ്വദേശി തസ്‌നീം മുഹമ്മദിന്റെയും മകളാണ്.ദോഹയിൽ മാധ്യമ പ്രവർത്തകനായിരുന്ന മുഹമ്മദ് പാറക്കടവിന്റെയും പരേതനായ കെ.എം അബ്ദുൽ റഹീം (മാഹി) ൻറെയും ചെറുമകളാണ്.പിതാവ് അബ്ദുൽ ബാസിത് ഖത്തർ എനർജിയിൽ ഉദ്യോഗസ്ഥനാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News