Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഇറക്കുമതിക്കും വിൽപനയ്ക്കും ഒരു ലക്ഷം റിയാൽ പിഴയും തടവും,പ്രചരിപ്പിക്കുന്നവരും കുടുങ്ങും

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇ-സിഗരറ്റുകൾ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുകയോ വിൽപന നടത്തുകയോ ചെയ്‌താൽ ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി..പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമത്തിലെ  ആർട്ടിക്കിൾ 7 ലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന ആർക്കും ആറ് മാസത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും.

പുകയില ഉൽപന്നങ്ങളോ അതിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമായി പരിഗണിക്കും.ഇവ പരസ്യപ്പെടുത്തുന്നതിനായി ദൃശ്യ, ശ്രാവ്യ, പ്രിന്റ് മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നതും നിയമപരമായി വിലക്കിയിട്ടുണ്ട്. 

ഹുക്കകളും ഇലക്ട്രോണിക് സിഗരറ്റുകളും വിവിധ വിലകളിൽ വാട്‍സ്ആപ് ഉൾപെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നത് വൻ തോതിൽ വർധിച്ചതായി പ്രാദേശിക അറബ് ദിനപത്രമായ അൽ ശർഖ് റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News