Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വ്യാജ വിസയെന്ന് സംശയം,ഭൂട്ടാൻ സ്വദേശിനികൾക്ക് നാല് ദിവസങ്ങൾക്ക് ശേഷം ഖത്തറിലേക്ക് പോകാൻ അനുമതി ലഭിച്ചു 

March 13, 2021

March 13, 2021

ദോഹ : ദൽഹി വിമാനത്താവളം വഴി ഖത്തറിലേക്ക് പോകാൻ ശ്രമിച്ച ഭൂട്ടാൻ സ്വദേശിനികളായ പത്തോളം വനിതകൾക്ക്  നാല് ദിവസങ്ങൾക്ക് ശേഷം ഖത്തറിലേക്ക് പോകാൻ അനുമതി ലഭിച്ചു.വ്യാജവിസയിലാണ് ഇവർ ഖത്തറിലേക്ക് പോകാൻ ശ്രമിക്കുന്നതെന്ന സംശയത്തെ തുടർന്നാണ് ന്യൂ ദൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം നാല് ദിവസത്തോളം ഇവരുടെ യാത്ര തടഞ്ഞുവെച്ചത്.അംഗീകൃത റിക്രൂട്ടിങ് ഏജൻസികളിൽ രജിസ്റ്റർ ചെയ്യാതെയാണ് ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

മാർച്ച് ഒന്നിന് ഖത്തറിലേക്ക് വിമാനത്തിൽ കയറുന്നതിനിടെയാണ് സ്ത്രീകളെ തടഞ്ഞതെന്ന് ഭൂട്ടാൻ  വിദേശകാര്യ മന്ത്രി ഡോ. തണ്ടി ഡോർജി പറഞ്ഞു.എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ വിസ ഔദ്യോഗിക പ്രകാരം ലഭിച്ചതാണെന്ന് കണ്ടെത്തിയതായും വിദേശകാര്യ മന്ത്രി പറഞ്ഞു.ഖത്തറിൽ സെയിൽസ്പേഴ്‌സണായും കോഫി ബാരിസ്റ്റകളായും ജോലി ചെയ്യുന്നതിനുള്ള വിസകളാണ് ഇവർക്ക് ലഭിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.ഭൂട്ടാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം,നിയമപ്രകാരം അംഗീകാരമുള്ള റിക്രൂട്ടിങ് ഏജൻസികൾ വഴിയല്ലാതെ വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്നതിനെ ഭൂട്ടാൻ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News