Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
ഒമാനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്‌കത്ത്: ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്‌കോളര്‍ഷിപ്പുമായി ഒമാന്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രാലയം. 2023-2024 അധ്യയന വര്‍ഷം എന്‍ജിനീയറിങ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലായാണ് സ്‌കോളര്‍ഷിപ് നൽകുക.

യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയന്‍സ് കോളജിലാണ് അഡ്മിഷന്‍ ലഭിക്കുക. കള്‍ചറല്‍ ആൻഡ് സയന്റിഫിക് കോഓപറേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പുകൾ നൽകുന്ന്.

ഹയര്‍ എജുക്കേഷന്‍ സെന്റര്‍ വഴി ജൂലൈ 24നും ആഗസ്റ്റ് 17നും ഇടയിലാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.heac.gov.om/media/doc/Cultural CooperatiGuide2023En.pdf

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News