Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
സലാലയിൽ ബസ്സപകടത്തിൽ ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്ക്

January 10, 2023

January 10, 2023

ന്യൂസ്‌റൂം ബ്യുറോ
സലാല:സലാലയിൽ ബസ്സപകടത്തിൽ ഒരാൾ മരിച്ചു. ദുബായിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ജി.ടി.സിയുടെ ബസ്സാണ് അപകടത്തിൽ പെട്ടത്. തുംറൈത്തിന് സമീപം തോക്കയിലാണ് അപകടമുണ്ടായത്.

മുന്നിൽ പോവുകയായിരുന്ന ട്രൈയിലറിൽ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ അഞ്ചരക്കാണ് സംഭവം. ഡ്രൈവറായിരുന്ന സ്വദേശി പൗരൻ മരണപ്പെട്ടു. പരിക്കേറ്റവരെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിലധികവും യമൻ പൗരന്മാരും സ്വദേശികളുമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News