Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
ഒമാനിലെ സോഹാറിൽ രണ്ട് പേർ അണക്കെട്ടിൽ വീണ് മരിച്ചു

August 30, 2021

August 30, 2021

മസ്കത്ത് : ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള സൊഹാർ ഡാമിൽ വീണ് രണ്ട് പേർ മരിച്ചു. മരിച്ച രണ്ട് പേരും സ്വദേശി പൗരൻമാരാണ്. വാദി അൽ ഖാദ് ഡാമിലാണ് അപകടമുണ്ടായത്. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതിനാൽ പല മേഖലകളിലും വലിയ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. ഇത്തരം വെള്ളക്കെട്ടുകളിൽ (വാദികൾ) യാതൊരു വിധ സുരക്ഷാ മുൻ കരുതലുകളുമില്ലാതെ ഇറങ്ങുന്നതിനാൽ ആണ് അപകടങ്ങൾ സംഭവിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് വ്യാപക മുന്നറിയിപ്പുകൾ നൽകി വരികയാണ്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News