Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
മസ്‌കത്തില്‍ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

October 16, 2023

news_malayalam_new_rules_in_oman

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തിന്റെ പരിശോധനയില്‍ രാജകീയ കിരീടത്തിന്റെ ലോഗോ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

രാജകീയ ചിഹ്നങ്ങള്‍, ഖഞ്ചര്‍, സുല്‍ത്താനേറ്റിന്റെ ഭൂപടം, ദേശീയ ചിഹ്നം, എന്നിവ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി വേണം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങളിലോ പരസ്യങ്ങളിലോ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോമേഴ്‌സ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഉത്പ്പന്നങ്ങളുടെയും പരസ്യത്തിന്റേയും മാതൃകകള്‍ ഹാജരാക്കണമെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ മന്ത്രാലയം ഡയറക്ടറേറ്റുകളിലും അപേക്ഷ സമര്‍പ്പിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News