Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു

May 07, 2024

news_malayalam_health_news_updates_in_kerala

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: കോഴിക്കോട് നാലുപേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ സാംപിൾ കോഴിക്കോട് മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു. വെസ്റ്റ്‌നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്തിമ സ്ഥിരീകരണത്തിനായി സാംപിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു.

അടുത്തിടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മരണം വെസ്റ്റ്‌നൈൽ മൂലമാണെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. ഇവരുടെ സാംപിളുകളും പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലും സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ആറുപേർക്ക് വെസ്റ്റ്‌നൈൽ പനിയാണോ എന്നു സംശയിക്കുന്നുണ്ട്.

ക്യൂലക്‌സ് കൊതുകുകളാണു രോഗം പടർത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News