Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

May 08, 2024

news_malayalam_sslc_results

May 08, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.  https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 

മെയ് 9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്,  99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത്  2581 ആയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News