Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഒമാനിൽ ഗ​താ​ഗ​ത നി​യ​മലം​ഘ​നങ്ങൾ ക​ണ്ടെ​ത്താ​ൻ സ്മാ​ർ​ട്ട്​ റ​ഡാ​റു​ക​ൾ സ്ഥാപിച്ചു 

January 21, 2024

news_malayalam_new_rules_in_oman

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

മ​സ്ക​ത്ത്​: ഒമാനിൽ ഗ​താ​ഗ​ത നി​യ​മലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ്‌​മാ​ർ​ട്ട് റ​ഡാ​റു​ക​ൾ സ്ഥാ​പിച്ചതായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. റഡാറുകൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, ട്രാഫിക് സി​ഗ്​​ന​ലി​ലെ പച്ച ലൈറ്റിന് മു​മ്പാ​യി ല​യ്ൻ മാ​റ​ൽ എ​ന്നി​വ റ​ഡാ​റി​ന് ക​ണ്ടെ​ത്താ​നാ​കും. സ​മാ​ന രീ​തി​യ​ലു​ള്ള റ​ഡാ​റു​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 

​അ​തേ​സ​മ​യം, മറ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന്​ ഉ​യ​ർ​ന്ന ട്രാ​ഫി​ക് പി​ഴ ല​ഭി​ച്ച​താ​യി പ​ല​രും സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.18,000 റി​യാ​ൽ​ വ​രെ പി​ഴ ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി​. ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മലം​ഘ​ന പി​ഴ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തിന് മു​മ്പ് അ​വി​ടത്തെ നി​യ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഏ​കീ​കൃ​ത രൂ​പ​മാ​ണെ​ന്നും പി​ഴ​ക​ളി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സിനെ ബന്ധപ്പെടാമെന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ട്രാ​ഫി​ക് പി​ഴ ശ​രി അ​ല്ലെ​ന്നോ അ​ല്ലെ​ങ്കി​ൽ ഗ​താ​ഗ​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്നോ തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ ട്രാ​ഫി​ക് വി​ഭാ​ഗം വ​ഴി പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തി​ന് പ​രി​ഹാ​രം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം പി​ടി​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് പി​ഴ ല​ഭി​ച്ച ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ​പോ​യി നേ​രി​ട്ട് പ​രാ​തി​യും ന​ൽ​കാ​വു​ന്ന​താ​ണ്. പി​ഴ​ക​ൾ ആ​ർ.​ഒ.​പി വെ​ബ് സൈ​റ്റ് വ​ഴി​യും അ​ട​ക്കാ​വു​ന്ന​താ​ണ്. പി​ഴ അ​ട​ച്ചുതീ​ർ​ത്താ​ൽ മാ​ത്ര​മേ വാഹന ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എന്ന് അധികൃതർ ഓർമിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News