Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
ഒമാനിലെ സലാലയിൽ ഇന്ന് ചുഴലിക്കാറ്റിന് സാധ്യത,ദോഫാർ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

October 22, 2023

news_malayalam_weather_updates_in_oman

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

സലാല:ഒമാനിലെ സലാലയിൽ ഇന്ന് ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതമാണ് ഞായറാഴ്‌ച വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടുക.ഈ സാഹചര്യത്തിൽ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഒമാൻ കാലാവസ്ഥാ വിഭാഗം (സി.എ.എ) നിര്‍ദേശിച്ചു. 

ഇന്ത്യ നിർദ്ദേശിച്ച 'തേജ്' എന്നപേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് കാറ്റ് ഇപ്പോള്‍ നീങ്ങുകയാണ്‌. 330 കിലോമീറ്റര്‍ വിസ്ത്രിതിയില്‍ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്ര ഭാഗം സലാല തീരത്ത് നിന്ന് 700 കിലോമീറ്റര്‍ അകലെയാണുള്ളത്. എന്നാല്‍ മഴ മേഘങ്ങൾ 360 കിലോമീറ്റര്‍ അടുത്തെയിട്ടുണ്ട് . 

ഞായറാഴ്‌ച വൈകിട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെയായിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക. ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വിവിധ ഇടങ്ങളിലായി തിങ്കളാഴ്ച 200 മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. 68 മുതൽ 125 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റടിക്കുക. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. ചൊവ്വാഴ്‌ച രാവിലെ കരക്കെത്തുമ്പോള്‍ കാറ്റിന്റെ വേഗത വീണ്ടും വര്‍ധിക്കാനാണ്‌ സാധ്യതയെന്ന് സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. 

തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഒക്ടോബര്‍ 13ന്‌ അടിച്ച ലുബാന്‍ ചുഴലിക്കാറ്റും അതേ വര്‍ഷ മെയ് 24 ന്‌ അടിച്ച മെകനു ചുഴലിക്കാറ്റും സലാലയുടെ പടിഞ്ഞാറ്‌ ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News