Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനില്‍ നവജാത ശിശുക്കള്‍ക്കായി റോട്ടവൈറസ് വാക്‌സിന്‍ പുറത്തിറക്കി

December 05, 2023

Malayalam_Qatar_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: റോട്ട വൈറസിനെതിരെ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി. കുട്ടികളിലെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍ പുറത്തിറക്കിയത്. റോട്ടവൈറസ് മൂലമുണ്ടാകുന്ന വയറിളക്കത്തിന് നവജാത ശിശുക്കളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കും. രണ്ട് ഡോസുകളാണ് വാക്‌സിനുള്ളത്. രണ്ട്, നാല് മാസങ്ങളില്‍ യാഥാക്രമം രണ്ട് ഡോസുകളും നല്‍കും. നവംബര്‍ മുതല്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് നിലവില്‍ വാക്‌സിന് നല്‍കുന്നത്. 90,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 

ഒമാനില്‍ ആറായിരത്തോളം റോട്ടവൈറസ് കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വയറിളക്കം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കായി നിലവില്‍ ഒരു ദശലക്ഷം ഒമാനി റിയാലാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 111 ദശലക്ഷം റോട്ടവൈറസ് കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആറ് ലക്ഷത്തോളം മരണം ഉണ്ടാകുന്നതായാണ് കണക്ക്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News