Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
മസ്‌കത്തില്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

January 24, 2024

news_malayalam_new_rules_in_oman

January 24, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: മസ്‌കത്ത് നഗരത്തില്‍ പുതിയ ഹോട്ടലുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ ഹോട്ടുലുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പ്രബല്യത്തില്‍ വരുമെന്നും ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഹോട്ടലുകളുടെ വിതരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പുതിയ ഹോട്ടലുകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തും. ഖുരിയാത്ത്, അല്‍ അമേറാത്ത് വിലയത്തുകള്‍ ഒഴികെയുള്ള, സലാലയിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. രാജ്യത്തെ ഹോട്ടലുകള്‍, ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ എന്നിവ ടൂറിസം നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഗുണനിലവാരവും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. 

മറ്റ് ഗവര്‍ണറേറ്റുകളിലെ വിശദാംശങ്ങള്‍:

1)അല്‍ വുസ്ത: മഹൂത്, ഹൈമ, ദുഖ്ം എന്നീ വിലായത്തുകളില്‍ പുതിയ വണ്‍, ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കും വിശ്രമ കേന്ദ്രങ്ങള്‍ക്കും അപേക്ഷകള്‍ സ്വീകരിക്കില്ല
2) അല്‍ ധക്കിലിയ: ഗവര്‍ണറേറ്റിലെ എല്ലാ സംസ്ഥാനങ്ങളിലേയും സാധാരണ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, റെസ്റ്റ് ഹൗസുകള്‍, വണ്‍, ടു സ്റ്റാര്‍ ഹോട്ടലുകള്‍, എന്നിവയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
3)അല്‍ ദാഹിറ: ഇബ്രി വിലായത്ത് സിറ്റി സെന്ററിലെ വണ്‍, ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കും  ഗസ്റ്റ് ഹൗസുകള്‍ക്കും പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
4)അല്‍ ബുറൈമി: സുനൈനയുടെ വൈലായത് ഒഴികെ അതിതി മന്ദിരങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
5)മുസന്ദം: ഖസബ് സംസ്ഥാനത്ത് വണ്‍ സ്റ്റാര്‍ ഹോട്ടലുകള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥി മന്ദിരങ്ങള്‍ എന്നിവയ്ക്കായി പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
6)നോര്‍ത്ത് അല്‍ ബത്തിന: എല്ലാ വിലയത്തുകളിലും വണ്‍, ടു സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റ് ഹൗസുകള്‍, സാധാരണ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോസ്പിറ്റാലിറ്റി ഹോസ്റ്റലുകള്‍ എന്നിവയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
7)സൗത്ത് അല്‍ ബത്തിന: ബര്‍ക, അല്‍ മുസന്ന സംസ്ഥാനങ്ങളിലെ ഹോസ്പിറ്റാലിറ്റി ഹോസ്റ്റലുകള്‍ നിരോധിക്കും. നഖല്‍ വിലായത്ത് ഒഴികെയുള്ള ഇടങ്ങളിലെ ക്യാമ്പുകളും നിര്‍ത്തും
8)നോര്‍ത്ത് അല്‍ ശര്‍ഖിയ: ഇബ്ര വിലായത്തില്‍ വണ്‍,ടു സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റ് ഹൗസുകള്‍, സാധാരണ ഹോട്ടലുകള്‍ എന്നിവ നിര്‍ത്തും.
9)സൗത്ത് അല്‍ ശര്‍ഖിയ: സുര്‍ വിലായത്ത് ഗസ്റ്റ് ഹൗസുകള്‍, സാധാരണ ഹോട്ടലുകള്‍, ടു സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവ നിയന്ത്രിക്കും. ജാലന്‍ ബാനി ബു അലിയുടെ വിലായത്തിലെ എല്ലാ വണ്‍, ടു സ്റ്റാര്‍ ഹോട്ടലുകളും നിര്‍ത്തും. 

അതേസമയം, മസ്‌കത്ത് ഗവര്‍ണറേറ്റിലെ പുതിയ ഹോട്ടലുകള്‍ ഖുരിയാത്തിലും അല്‍ അമേറാത്തിലും മാത്രമായി പരിമിതപ്പെടുത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News