Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനില്‍ അടുത്തവര്‍ഷം മുതല്‍ കര്‍വ മോട്ടോഴ്‌സിന്റെ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറങ്ങും

November 05, 2023

News_Qatar_Malayalam

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത് : ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ ആധുനിക സജ്ജീകരണങ്ങളോടെ രൂപകല്‍പ്പന ചെയ്ത കര്‍വ മോട്ടോര്‍സിന്റെ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കും. ബസുകള്‍ അടുത്ത വര്‍ഷത്തില്‍ ആദ്യം തന്നെ  പ്രാദേശിക വിപണിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകളുടെ വിതരണം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയമായും ഒമാന്‍ വികസന ബാങ്കുമായും കര്‍വ മോട്ടോര്‍സ് ധാരണപത്രം (എംഒയു) ഒപ്പുവെച്ചു.

നിരീക്ഷണ കാമറകള്‍, സുരക്ഷിതമായ യാത്ര സീറ്റുകള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍, ഓട്ടോമാറ്റിക് അഗ്‌നിരക്ഷാ സംവിധാനം , ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എയര്‍ കണ്ടീഷനിങ്, വാതിലുകളില്‍ സുരക്ഷ ലോക്ക്, സെന്‍സര്‍ സംവിധാനമുള്ള സൈഡ് ഡോറുകള്‍ എന്നീ സജ്ജീകരണങ്ങളോടെയാണ് സ്‌കൂള്‍ ബസുകള്‍ നിരത്തിലിറങ്ങുക. ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍, എന്‍ജിനില്‍ നിന്നുള്ള സെന്‍സറുകള്‍, ജി.പി.എസ് സാങ്കേതികവിദ്യ വഴിയുള്ള ട്രാക്കിങ് സംവിധാനം, ഡ്രൈവര്‍മാരെയും നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയും ബസുകളില്‍ ഒരുക്കും. പ്രതിവര്‍ഷം 1,000 ബസുകള്‍ വീതം ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് പുറത്തിറക്കുകയെന്നും 23 മുതല്‍ 25 വരെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബസുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കര്‍വ കമ്പനി സിഇഒ ഇബ്രാഹിം ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News