Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും 

May 07, 2024

news_malayalam_arrest_updates_in_kuwait

May 07, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി പെർമിറ്റ് അനുവദിക്കാനായി കൈക്കൂലി വാങ്ങിയ നാല് പേർക്ക് അഞ്ച് വർഷം തടവും 4000 കുവൈത്തി ദിനാർ പിഴയും. 10 റസിഡൻസി പെർമിറ്റുകൾക്ക് 2,000 കുവൈത്തി ദിനാർ കൈക്കൂലി വാങ്ങിയതിന് ഇൻസ്‌പെക്ടർ, കുവൈത്തി പൗരൻ, പ്രതിനിധി, മധ്യസ്ഥൻ എന്നിവർക്കാണ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചത്.

റസിഡൻസി പെർമിറ്റ് വാങ്ങാനെത്തിയ മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പൗരന്റെ ഉടമസ്ഥതയിൽ ഒരു കമ്പനി സ്ഥാപിക്കാൻ തൊഴിലാളികളിൽ ഒരാളുമായി അവർ സമ്മതിച്ചതടക്കമുള്ള കൈക്കൂലി കാര്യങ്ങൾ ഓഡിയോയിലും വീഡിയോയിലും റെക്കോർഡ് ചെയ്തിരുന്നു. പൊതുമേഖലാ ജീവനക്കാരനായ പ്രതിക്കെതിരെ കൈക്കൂലി സ്വീകരിച്ചതിനും മറ്റ് പ്രതികൾക്കെതിരെ റെസിഡൻസി പെർമിറ്റുകൾ അനധികൃതമായി നേടിയെടുക്കാൻ ശ്രമിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News