Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഒമാനില്‍ ഇ- സിഗരറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചു

January 07, 2024

news_malayalam_new_rules_in_oman

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ ഇ- സിഗരറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയുള്ള പിഴത്തുക വര്‍ധിപ്പിച്ചു. നിയമവിരുദ്ധമായി ഇ-സിഗരറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് ആയിരം ഒമാന്‍ റിയാല്‍ പിഴ ചുമത്താനാണ് പുതിയ തീരുമാനം. ഇ- സിഗരറ്റുകളുടേയും ഷിഷയുടേയും വില്‍പ്പന നിരോധിച്ചത് മുതല്‍ 500 റിയാലാണ് രാജ്യത്ത് പിഴ ചുമത്തിയിരുന്നത്. ഇതാണ് ആയിരമായി ഉയര്‍ത്തിയത്. അതേസമയം കുറ്റം ആവര്‍ത്തിച്ചാലുള്ള പിഴ 100 റിയാലില്‍ നിന്ന് 50 റിയാലാക്കി കുറച്ചു. 

പുതുക്കിയ പിഴത്തുക അനുസരിച്ച്, നിയമലംഘനം തുടരുന്ന ഓരോ ദിവസവും 50 റിയാല്‍ വീതം പിഴ ഈടാക്കും. അതേസമയം ആകെ ലഭിക്കുന്ന പിഴത്തുക രണ്ടായിരം റിയാലില്‍ കവിയരുതെന്നാണ് നിര്‍ദേശം. നിയമവിരുദ്ധമായി വില്‍പ്പന നടത്തുന്ന ഇലക്ട്രോണിക് സിഗരറ്റുകളും ഷിഷകളും അനുബന്ധ ഉപകരണങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News