Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ളകു​ടി​ശ്ശി​ക നൽകിയില്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം

January 01, 2024

news_malayalam_court_orders_in_oman

January 01, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​സ്ക​ത്ത്​: ഒമാനിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക നൽകാതിരുന്ന കേസിൽ ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ 180000 റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ഉടമ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വി​ധിച്ചു. സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോടതിയാണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ വാ​ദം കേ​ട്ട കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. സ്ഥാപനത്തിനെതിരെ മറ്റ് നി​ര​വ​ധി പ​രാ​തി​ക​ളും കേ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ഡ്വ എം.​കെ പ്ര​സാ​ദ്​ പ​റ​ഞ്ഞു. 

പു​തി​യ ലേ​ബ​ർ നി​യ​മ​ത്തിന്റെ (53/2023) അ​ടി​സ്ഥാ​ത്തി​ലാ​ണ്​ കോ​ട​തി വി​ധി. പു​തി​യ തൊ​ഴി​ൽ നി​യ​മ​മ​നു​സ​രി​ച്ച്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം ശ​മ്പ​ളം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കാം. ഇത്തരം സാഹചര്യത്തിൽ തൊ​ഴി​ലാ​ളി​ക്ക് 12 മാ​സം ​വ​രെ​യു​ള്ള മൊ​ത്ത ശ​മ്പ​ളം ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഇ​തി​ന്​ പു​റ​മെ ഗ്രാ​റ്റു​വി​റ്റി, ലീ​വ് സാ​ല​റി എ​ന്നി​വ​യും ന​ൽ​ക​ണം എന്നതാണ് നിയമം. കൂടാതെ, നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും കൊ​ടു​ക്ക​ണം. 2023 ജൂ​ലൈ​യി​ലാ​ണ്​ പു​തി​യ തൊ​ഴി​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News