Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
തേജ് ചുഴലിക്കാറ്റ്: ഒമാനില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം; ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു

October 22, 2023

news_malayalam_cyclone_updates_in_oman

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവം ശക്തമായി അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ഒമാനിൽ ചില ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യപ്രവര്‍ത്തകരുടേയും രോഗികളുടേയും സന്ദര്‍ശകരുടേയും സുരക്ഷ കണക്കിലെടുത്ത് അല്‍ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് (ഒക്ടോബര്‍ 22) ഉച്ചയ്ക്ക് ഒമാന്‍ സമയം 2:30 മുതല്‍ അടച്ചിടാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം അല്‍- സഅദ, അവഖാദ്, സലാല അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചില റൂട്ടുകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. മസ്‌കത്ത് -ഹൈമ-സലാല, മസ്‌കത്ത്-മര്‍മുല്‍-സലാല എന്നീ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. അല്‍ ഹലാനിയത്ത്- താഖ  റൂട്ടിലെ ഫെറി സര്‍വീസുകളും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ ചില ഗവര്‍ണറേറ്റുകളില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News