Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനിൽ ഡോക്ടറായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി

February 17, 2022

February 17, 2022

മസ്‍കത്ത്:  മസ്‍കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ ജനറൽ പ്രാക്ടീഷ്യനറായിരുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് പി.കെ വാസുദേവന്‍ റോഡ് കൃപയില്‍ ഡോ. പി.എസ് കൃഷ്‍ണനുണ്ണി (39) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് നാട്ടിലായിരുന്നു അന്ത്യം.

മിമിക്രി, മോണോ ആക്ട് കലാകാരനും സംസ്ഥാന സ്‍കൂള്‍ യുവജനോത്സവത്തിലെയും കാലിക്കറ്റ് സര്‍വകലാശാല യുവജനോത്സവത്തിലെയും കലാപ്രതിഭയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അദ്ദേഹം വലിയതൊടിയില്‍ മീത്തലെ വീട്ടില്‍ പി.കെ സുരേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകനാണ്.  മസ്‍കത്ത് വാദി അല്‍ കബീറിലെ ഇന്ത്യന്‍ സ്‍കൂള്‍ അധ്യാപിക കെ.പി അര്‍ഷയാണ് ഭാര്യ. മകന്‍ - വിഹാന്‍. പരപ്പനങ്ങാടി ബി.ഇ.എം എച്ച്.എസ്.എസ് അധ്യാപിക പത്മജ  സഹോദരിയാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News