Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
പ്രവാചക നിന്ദയിൽ ഒമാനിലെ ഇന്ത്യൻ എംബസിയും വിവാദത്തിൽ,നയതന്ത്ര കാര്യാലയം ബിജെപിയുടെ പാർട്ടി ഓഫീസാക്കി

June 07, 2022

June 07, 2022

മസ്കത്ത് : പ്രവാചക നിന്ദയില്‍ ബിജെപിയുടെ നിലപാട് വിശദീകരിച്ചുള്ള കത്ത് ഒമാനിലെ ഇന്ത്യൻ എംബസി വഴി വിതരണം ചെയ്തത് വിവാദത്തിൽ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിഗ് നല്‍കിയ കത്താണ് ഒമാന്‍ ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ ഇ മെയിലിലൂടെ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നെന്നും ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണെന്നുമാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നല്‍കിയ കത്തില്‍ വിശദമാക്കുന്നത്.

അതേസമയം,ഇന്ത്യയുടെ വിദേശത്തെ നയതന്ത്ര കാര്യാലയം വഴി ബിജെപിയുടെ വിശദീകരണം മാധ്യമങ്ങൾക്ക് നൽകിയതിനെ ചോദ്യം ചെയ്ത് ശശി തരൂർ ഉൾപെടെയുള്ളവർ രംഗത്തെത്തി.കേന്ദ്ര സർക്കാരും രാഷ്ട്രീയപാർട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥർ മറന്നുവെന്ന് ശശിതരൂർ വിമര്‍ശിച്ചു.ഔദ്യോഗിക സർക്കാർ സംവിധാനം രാഷ്ട്രീയ പാർട്ടിയുടെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്.ഗുരുതരമായ വിഷയമാണിതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്തു.എംബസി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News