Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
'ഷഹീനി'ൽ നഷ്ടപെട്ട രേഖകൾ വേഗം നൽകും : ഇന്ത്യൻ പ്രവാസികൾക്ക് അംബാസിഡറുടെ ഉറപ്പ്

October 08, 2021

October 08, 2021

മസ്‌ക്കറ്റ് :ഷഹീൻ കൊടുങ്കാറ്റിനിടെ പാസ്പോർട്ട് അടക്കമുള്ള സുപ്രധാനരേഖകൾ നഷ്ടപെട്ട ഇന്ത്യൻ പ്രവാസികൾക്ക് അവ എത്രയും പെട്ടെന്ന് നൽകുമെന്ന് ഇന്ത്യൻ അംബാസിഡർ. നേരത്തെ ദുരന്തബാധിതപ്രദേശങ്ങൾ അംബാസിഡറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഈ പ്രഖ്യാപനം. സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നടത്തിയ ചടങ്ങിലാണ് അംബാസിഡർ മുനു മഹാവർ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസവാക്കേകിയത്. മൂന്ന് വർഷമായി പദവി അലങ്കരിക്കുന്ന മഹാവർ അടുത്ത ആഴ്ച്ച സ്ഥാനമൊഴിയും. അമിത് നാരംഗ് ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. 

"ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ മറികടക്കാൻ ഒമാന് എല്ലാവിധസഹായങ്ങളും ഇന്ത്യ നൽകും. ഇരുരാജ്യങ്ങൾക്കും ഇടയിൽ ഊഷ്മളമായ ബന്ധമാണുള്ളത്. ഇരുകൂട്ടർക്കുമിടയിലെ പല നയതന്ത്രനീക്കങ്ങളുടെയും ഭാഗമാവാൻ കഴിഞ്ഞതിൽ അതീവ സന്തോഷവും അഭിമാനവും ഉണ്ട്". മുനു മഹോവർ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് ഒമാനിലെ ഇന്ത്യക്കാരെ ചേർത്ത് പിടിച്ച ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കാനും അംബാസിഡർ മറന്നില്ല.


Latest Related News