Breaking News
ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് |
ചരിത്രമെഴുതി ഷെയ്‌ഖ ഹിന്ദ്, ഒളിമ്പിക്സ്‌ ദൈർഘ്യമുള്ള ട്രയാത്ലണിൽ പങ്കെടുത്തു

September 21, 2021

September 21, 2021

ദോഹ : ആധുനിക കായികഇനങ്ങളിൽ ഏറ്റവും പ്രയാസമേറിയ ഇനങ്ങളിൽ ഒന്നാണ് ട്രയാത്ലൺ. സംഘാടകർ നിശ്ചയിക്കുന്ന ദൂരത്തിൽ നീന്തിയും, സൈക്കിൾ ചവിട്ടിയും ഓടിയും മത്സരം പൂർത്തിയാക്കണമെങ്കിൽ മികച്ച ശാരീരിക ക്ഷമത നിർബന്ധമാണ്. ഈ സങ്കരയിന മത്സരത്തിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഖത്തർ ഫൗണ്ടേഷന്റെ സിഇഒ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽതാനി. ജർമനിയിലെ ഹാംബർഗിൽ നടന്ന ലോക ട്രയാത്ലൺ ചാംപ്യൻഷിപ്പിലാണ് ഷെയ്ഖ പങ്കെടുത്തത്. ലോകത്തെ ഏറ്റവും ദൈർഖ്യമേറിയ ട്രയാത്ലൺ മത്സരങ്ങളിൽ ഒന്നാണിത്.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഷെയ്‌ഖ പങ്കിട്ടു. "പലവട്ടം നീട്ടിവെച്ച, ഒരുഘട്ടത്തിൽ ഉപേക്ഷിച്ചേക്കും എന്ന് പോലും തോന്നിച്ച ഈ മത്സരം ഒടുവിൽ നടന്നതിൽ ഒത്തിരി സന്തോഷമുണ്ട്. സത്യസന്ധമായി പറഞ്ഞാൽ തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു എന്ന് തോന്നുന്നുണ്ട്. അക്കാര്യത്തിൽ നിരാശയുമുണ്ട്." ഷെയ്ഖ ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തു. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അടുത്ത മത്സരത്തിൽ കൂടുതൽ ഊർജ്ജത്തോടെ പങ്കെടുക്കുമെന്നും ഷെയ്ഖ വ്യക്തമാക്കി. മത്സരത്തിന്റെ വിവിധഘട്ടങ്ങളിലായി തനിക്ക് പിന്തുണ അർപ്പിച്ച കുടുംബാംഗങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാനും ഷെയ്‌ഖ മറന്നില്ല. നീന്തൽ മത്സരം കഴിഞ്ഞപ്പോൾ എനിക്കായി ആർപ്പുവിളിച്ച പിതാവ്, സൈക്ലിങ് മത്സരത്തിന് ഏത് സൈക്കിൾ എടുക്കണമെന്ന് നിർദ്ദേശിച്ച മാതാവ്, തനിക്ക് വേണ്ടി, മക്കളുടെ കാര്യങ്ങൾ ഏറ്റെടുത്ത് കൊണ്ട് എല്ലാ പിന്തുണയും തന്ന  ഭർത്താവ് തുടങ്ങിയവരെ പറ്റി വിശദമായി തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരാമർശിച്ചു. അണിഞ്ഞിരുന്ന ജേഴ്‌സിയിലെ ഖത്തറിന്റെ കൊടി കണ്ട അറബ് വളണ്ടിയേഴ്‌സ് തനിക്കായി ആരവമുയർത്തിയതും ഷെയ്‌ഖ പോസ്റ്റിൽ പരാമർശിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത താരത്തെ അനുമോദിച്ച് ഖത്തർ ഒളിമ്പിക് കമ്മറ്റിയും രംഗത്തെത്തി.

 


Latest Related News