Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഒമാനിലെ സ്‌കൂളുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റെസിഡൻസ് കാർഡ് നിർബന്ധമാക്കുന്നു

September 08, 2021

September 08, 2021

മസ്കത്ത് : ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാകുന്നു.ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഡ് സ്വന്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് നിര്‍ദേശം നല്‍കി. റോയല്‍ ഒമാന്‍ പോലിസില്‍ നിന്ന് റസിഡന്റ് കാര്‍ഡ് സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ കൈമാറി.

ഈ മാസം ഒമ്ബതിന് മുമ്ബായി റസിഡന്റ് കാര്‍ഡ് വിവരങ്ങള്‍ (പതിപ്പ്) സ്‌കൂളിന് സമര്‍പ്പിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതുതായി പ്രവേശനം നേടുന്നതിന് റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കേണ്ടിവരും. രജിസ്‌ട്രേഷന്‍ സമയത്ത് റസിഡന്റ് കാര്‍ഡ് സ്വന്തമാക്കിയിട്ടില്ലാത്തവര്‍ക്ക് പരമാവധി ഒരു മാസം കൂടി സമയം അനുവദിക്കുമെന്നും സര്‍ക്കുലറില്‍ അറിയിച്ചു.


Latest Related News