Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഇനി രേഖകൾ വേണ്ട, ബുറൈമിയിലേക്ക് യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങൾ നീക്കി

October 22, 2021

October 22, 2021

ബുറൈമി: ബുറൈമിയിലേക്ക് യാത്ര ചെയ്യാൻ ഇനി പാസ്പോർട്ടോ റെസിഡന്റ് കാർഡോ വേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ നിയന്ത്രണം വ്യാഴാഴ്ച ഉച്ചയോടെയാണ് പിൻവലിച്ചത്. ആഴ്ചകളുടെ തുടക്കത്തിലും ഒടുക്കത്തിലും ബുറൈമിയിലേക്കും പുറത്തേക്കും ജോലിക്ക് പോവുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരതന്നെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഈ പ്രതിസന്ധിക്കാന് പുതിയ നീക്കത്തോടെ പരിഹാരമായത്. 

ബുറൈമിയിലേക്കും, ഒമാന്റെ വിവിധ ഭാഗങ്ങളിലേക്കും ഇനി തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയും. മുൻപ്, ഖത്തം ഷക്ല, ഹഫീത്ത് ബോർഡർ വഴി യുഎഇ വിസയുമായി പോകുന്നവർ പാസ്‌പോർട്ടിൽ എക്സിറ്റ് സീൽ ചെയ്യാൻ വാദി ജിസി ചെക്ക് പോസ്റ്റിലേക്ക് 35 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടായിരുന്നു. പുതിയ നിയമം വന്നതോടെ ഈ യാത്രയുടെ ആവശ്യമില്ലാതായി. പാസ്പോർട്ടിനും റെസിഡൻസ് കാർഡിനും ഒപ്പം സ്‌പോൺസറുടെ സമ്മതപത്രവും ഉള്ളവർക്കാണ് ആറ് വർഷം മുൻപ് വരെ ബുറൈമിയിലേക്ക് പ്രവേശനം നൽകിയിരുന്നത്.


Latest Related News