Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഒമാനിലെത്താൻ ഇനി മുൻ‌കൂർ അനുമതി വേണ്ട, ഏവിയേഷൻ അതോറിറ്റിയുടെ പുതിയ സർക്കുലർ

February 22, 2022

February 22, 2022

മസ്കത്ത് : ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്നലെ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം വിശദമാക്കിയത്. രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

ഒമാൻ അംഗീകരിച്ച വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസും സ്വീകരിച്ച വ്യക്തികൾക്ക് രാജ്യത്തെത്താം. ഇവർ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് കൈവശം കരുതണം. ഒമാൻ പൗരന്മാർക്കും, 18 വയസിൽ താഴെ പ്രായമുള്ള വിദേശികൾക്കും ഈ നിബന്ധന ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്നും ഏവിയേഷൻ അതോറിറ്റി,  സർക്കുലറിലൂടെ അറിയിച്ചു. 24 മണിക്കൂറിനിടയിൽ എടുത്ത പീസീആർ പരിശോധനാ ഫലവും ഹാജരാക്കണം.


Latest Related News