Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കശ്മീരില്‍ അവശ്യ മരുന്നുകള്‍ പോലും കിട്ടാനില്ല,ജനങ്ങൾ പരിഭ്രാന്തിയിൽ

August 25, 2019

August 25, 2019

പ്രമേഹരോഗത്തിനുള്ള മരുന്നിനായി ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ടിവന്ന സാജിദ് അലിയുടെ അനുഭവം ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്തുവിട്ടത് മരുന്ന് ക്ഷാമത്തിെന്‍റ രൂക്ഷത പ്രകടമാക്കുന്നു. പ്രമേഹ രോഗിയായ ഉമ്മ 65കാരി സുരയ്യ ബാനുവിന് മരുന്നിനായി ആംബുലന്‍സില്‍ കയറി ശ്രീനഗര്‍ മുഴുവന്‍ യാത്രചെയ്തെങ്കിലും ഷോപ്പുടമകള്‍ കൈമലര്‍ത്തി.

 

ശ്രീനഗര്‍: അത്യാവശ്യ മരുന്നുകള്‍പോലും ലഭ്യമല്ലാതായതോടെ കശ്മീര്‍ താഴ്വര ജീവിതത്തിനും മരണത്തിനുമിടയില്‍ പിടക്കുകയാണ്. ഭൂരിഭാഗം ഷോപ്പുകളിലും മരുന്നുകള്‍ തീര്‍ന്നു. പുതിയ മരുന്നുകള്‍ എത്തുന്നുമില്ല. കടുത്ത മരുന്നുക്ഷാമം നേരിടുന്ന ഗ്രാമീണമേഖലയില്‍ രോഗികളും ബന്ധുക്കളും പരിഭ്രാന്തരാണ്.

ഗ്രാമീണ മേഖലയില്‍ ബേബിഫുഡിനും കടുത്ത ക്ഷാമമാണ്. 'ഇത് ഗുരുതര സാഹചര്യമാണ്. മരുന്ന് ലഭ്യമല്ലാതെ രോഗികള്‍ മരിക്കുകയാണ്' -ശ്രീനഗര്‍ എസ്.എം.എച്ച്‌.എസ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, മരുന്നിനുവേണ്ടി താഴ്വര ഇങ്ങനെ കേഴുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മരുന്നു വിതരണക്കാരുമായി വാര്‍ത്താവിനിമയ സംവിധാനമില്ലാത്തതാണ് ഗുരുതര പ്രശ്നം.

പ്രമേഹരോഗത്തിനുള്ള മരുന്നിനായി ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ടിവന്ന സാജിദ് അലിയുടെ അനുഭവം ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്തുവിട്ടത് മരുന്ന് ക്ഷാമത്തിെന്‍റ രൂക്ഷത പ്രകടമാക്കുന്നു. പ്രമേഹ രോഗിയായ ഉമ്മ 65കാരി സുരയ്യ ബാനുവിന് മരുന്നിനായി ആംബുലന്‍സില്‍ കയറി ശ്രീനഗര്‍ മുഴുവന്‍ യാത്രചെയ്തെങ്കിലും ഷോപ്പുടമകള്‍ കൈമലര്‍ത്തി.

മരുന്നില്ലെങ്കില്‍ ഉമ്മക്ക് പിടിച്ചുനില്‍ക്കാനാകില്ല. അലിയുടെ മുന്നില്‍, സംസ്ഥാനത്തിന് പുറത്തുപോയി മരുന്ന് വാങ്ങുകയെന്ന ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വിമാനത്താവളത്തിലേക്ക് ഓടി. ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് ടിക്കറ്റ് എടുത്ത് വിമാനത്തില്‍ ഡല്‍ഹിയില്‍ പോയി മരുന്ന് വാങ്ങി പിറ്റെ ദിവസമാണ് തിരികെയെത്തിയത്.

'എനിക്ക് വിമാന മാര്‍ഗം മരുന്ന് കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍, പാവപ്പെട്ടവരുടെ കാര്യം ആലോചിച്ചു നോക്കൂ' -ബിസിനസുകാരനായ അലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സംസ്ഥാനത്തിെന്‍റ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതല്‍ ഉടനീളം കടകള്‍ അടഞ്ഞുകിടക്കുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് കടുത്ത ക്ഷമമാണ് നേരിടുന്നത്. തുറന്നുവെച്ച ഷോപ്പുകളില്‍ ആഗസ്റ്റ് അഞ്ചു മുതല്‍ മരുന്നുകള്‍ എത്തുന്നില്ല. നിയന്ത്രണരേഖക്കു സമീപം ഉറിയിലെ മാലിക് മെഡിക്കല്‍ ഹാളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ഷോപ്പുടമ പറഞ്ഞു.

അതിര്‍ത്തിയിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനുമൊക്കെയുള്ള മരുന്നുകള്‍ക്കായി ജനം ആശ്രയിക്കുന്ന മെഡിക്കല്‍ ഷോപ്പാണിത്. പിതാവിനുള്ള ഇന്‍സുലിനായി ഒരാഴ്ചയായി താന്‍ കാത്തിരിക്കുകയാണെന്ന് ഉറിയിലെ നംല ഗ്രാമത്തില്‍ താമസിക്കുന്ന മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

മരുന്ന് ലഭിക്കാതെ ജനം മരിക്കുന്ന അവസ്ഥയാണെന്നും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണവും ഇന്ധനവുമെല്ലാം സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുേമ്ബാഴാണ് മരുന്നുപോലും ലഭ്യമല്ലാതെ താഴ്വരയില്‍ ജനം വലയുന്നത്. കഴിഞ്ഞദിവസം ഹൃദായാഘാതമുണ്ടായ അനന്ത്നാഗ് സ്വദേശി ഖുര്‍ശി ബീഗത്തെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് സ്വകാര്യ കാറില്‍ ആശുപത്രിയില്‍ എത്തിച്ചേപ്പാഴേക്കും മരണം സംഭവിച്ചു.

ആംബുലന്‍സ് വിളിക്കാന്‍ ഒരു സംവിധാനവുമില്ലാതെ നിസ്സഹായരായിരുന്നു തങ്ങളെന്ന് അവരുടെ മകന്‍ പറഞ്ഞു. സര്‍ക്കാറാണ് മാതാവിെന്‍റ മരണത്തിന് ഉത്തരവാദിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.


Latest Related News