Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനിൽ 207 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് വിലക്ക്

July 18, 2022

July 18, 2022

മസ്കത്ത്: ഒമാനിൽ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയതായി തൊഴില്‍ മന്ത്രി പ്രഫ.മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്‌ന്‍ അറിയിച്ചു.

ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. എന്നാല്‍ ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിവായിട്ടില്ല. സ്വദേശികള്‍ക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട തസ്തികകളില്‍ നിരവധി മലയാളികള്‍ ജോലിയെടുക്കുന്നുണ്ട്. ഇവരുടേതടക്കമുള്ള വിസ കാലാവധിക്ക് ശേഷം ഇത് പുതുക്കി നല്‍കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്‌.ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂനിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ ഓഫിസ്, എംപ്ലോയ്മെന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്‌.ആര്‍ സ്‌പെഷലിസ്റ്റ്, ലൈേബ്രറിയന്‍, എക്‌സിക്യൂട്ടിവ് കോഓഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്‌ട് റെഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വിസെസ് ഓഫിസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫിസര്‍, ബസ് ഡ്രൈവര്‍, ടാക്‌സി കാര്‍ ഡ്രൈവര്‍, ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്‌മെന്റ് സെല്ലര്‍, സ്വീറ്റ് സെല്ലര്‍, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍, കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ബാഗേജ് സര്‍വിസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആന്‍ഡ് ബോണ്ട് റൈറ്റര്‍, ടെലിഗ്രാഫ് ഓപറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്, ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷ്വറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്‌ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, ഏവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍,ഡേറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക് ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷലിസ്റ്റ്, റിസോഴ്‌സ് പ്ലാനിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷലിസ്റ്റ്, സബ്‌സ്‌ക്രൈബര്‍ സര്‍വിസ് സിസ്റ്റം സ്‌പെഷലിസ്റ്റ്, റിസ്‌ക് ഇന്‍ഷ്വറന്‍സ് സ്‌പെഷലിസ്റ്റ്, കമ്ബ്യൂട്ടര്‍ അസിസ്റ്റഡ് ഡ്രാഫ്റ്റ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് പുതുതായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് പുതിയ തീരുമാനം. ഡ്രൈവിങ്, സെയില്‍സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലായി 100ല്‍ പരം തസ്തികകളില്‍ വിസ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് നിരവധിപര്‍ക്ക് കഴിഞ്ഞ വഷങ്ങളില്‍ ജോലി നഷ്ടപ്പട്ടിരുന്നു. പുതിയ തീരുമാനം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തേക്കുള്ള വിദേശികളുടെ ഒഴുക്കിന് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News