Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഷോ ഓഫ് നിർത്തി കാര്യത്തിലേക്ക് വരൂ, വെളിച്ചം തെളിക്കാനുള്ള മോദിയുടെ ആഹ്വാനത്തിനെതിരെ വിമർശനമുയരുന്നു

April 03, 2020

April 03, 2020

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ച 'വെളിച്ചം കാണിക്കൽ' പരിപാടിക്കെതിരെ പരക്കെ വിമർശനങ്ങൾ ഉയരുന്നു. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മോദി കാണുന്നില്ലെന്നും പതിവ് പോലെ ഷോ ഓഫ് പരിപാടികളിൽ മാത്രമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും പ്രതിപക്ഷത്തെ പല നേതാക്കളും കുറ്റപ്പെടുത്തുന്നു. ശശി തരൂർ ആണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.

ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Listened to the Pradhan Showman. Nothing about how to ease people’s pain, their burdens, their financial anxieties. No vision of the future or sharing the issues he is weighing in deciding about the post-lockdown. Just a feel-good moment curated by India’s Photo-Op PrimeMinister! - Shashi Tharoor

‘ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം!. തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഇവന്റ് മാനേജ്മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.

Event Management 9.0
A great thinker once said that history repeats itself, first as tragedy, then as farce. In 21st century India, we have farce at the time of tragedy - Ramachandra Guha


സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പ്രഖ്യാപിക്കാതെ മോദി എന്താണ് ചെയ്യുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു.

Turn out lights & come on balconies?
GET REAL MR. MODI!
Give India fiscal pkg worth 8-10pc of GDP
Ensure immediate wages to construction & other labour during lockdown- laws exist permitting this
Stop gagging real press in name of curbing fake news - Mahua Moitra


രാജ്യം മോദിയെ കേട്ടത് പോലെ മോദി രാജ്യത്തെ രോഗപ്രതിരോധകരെയും സാമ്പത്തികശാസ്ത്രജ്ഞരെയും കേള്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു.

Dear @narendramodi,
We will listen to you and light diyas on April 5. But, in return, please listen to us and to the wise counsel of epidemiologists and economists- P. Chidambaram


പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ പരിഹസിച്ചുക്കൊണ്ട് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനും രംഗത്തെത്തി. ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതുംകൂടിയായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News