Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
സൗദിയിൽ ക്രെഡിറ്റ് കാര്‍ഡുകളുടെ പകർപ്പെടുക്കുന്നത് നിയമവിരുദ്ധമാക്കി

August 20, 2019

August 20, 2019

റിയാദ്: വ്യാപാര സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ എടുക്കുന്നതിനും ഫോട്ടോകളെടുക്കു ന്നതിനും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) വിലക്കേർപ്പെടുത്തി.

ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുക ളുമായി കരാറുകള്‍ ഒപ്പുവെച്ച വ്യാപാരികളെ ഇക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ബാങ്കുകള്‍ക്ക് സാമ സര്‍ക്കുലര്‍ അയച്ചു.

ചില വ്യാപാര സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഫോട്ടോയും ഫോട്ടോ കോപ്പിയും എടുക്കുന്നതായും രഹസ്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സാമ അണ്ടര്‍ സെക്രട്ടറി ഹാശിം അല്‍ഉഖൈല്‍ പറഞ്ഞു.

ഇ-കൊമേഴ്‌സ് നിയമം ജൂലൈ ഒമ്ബതിന് മന്ത്രിസഭ പാസാക്കി യിരുന്നു. രാജ്യത്ത് ഇ-കൊമേഴ്‌സ് ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന പുതിയ നിയമം നിര്‍മിച്ചത്.

ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ അവകാശ ങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

സൗദിയില്‍ പ്രതിവര്‍ഷം 8000 കോടി റിയാലിന്റെ ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടു ത്തുന്ന പത്തു രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.


Latest Related News