Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
യമനിലെ കൂട്ടക്കുരുതി,അന്വേഷണം വേണമെന്ന് യു.എൻ

September 03, 2019

September 03, 2019

ജനീവ : സൗദി സഖ്യസേന യമനിലെ തടങ്കൽ പാളയത്തിന് നേരെ നടത്തിയ ആക്രമണത്തെ യു.എന്‍ അപലപിച്ചു. യു.എന്നിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആണ് ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന്  ഗ്രിഫിത്ത് ആവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ യമനിലെ ദമാര്‍ നഗരത്തില്‍ തടങ്കല്‍പാളയത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ്‌ക്രോസ്(ഐ.സി.ആര്‍.സി) അറിയിച്ചതിന് പിന്നാലെയാണ് ഗ്രിഫിത്ത് ഇക്കാര്യത്തിലുള്ള പ്രതികരണം അറിയിച്ചത്.ആക്രമണത്തിൽ  60 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഹൂതി മാധ്യമങ്ങള്‍ അടക്കം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ദമാറില്‍ സഖ്യസേനാ ആക്രമണത്തില്‍ തകകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. മുമ്പ് കമ്മ്യൂണിറ്റി കോളജായിരുന്ന കെട്ടിടത്തില്‍ 170ഓളം പേരെയാണു തടവുപുള്ളികളായി പാര്‍പ്പിച്ചിരുന്നതെന്നാണു വിവരം. ഇതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന്  ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


Latest Related News