Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
'വൈറസ് നയതന്ത്രം' : ഖത്തർ മികച്ച മാതൃകയെന്ന് വിലയിരുത്തൽ 

July 11, 2020

July 11, 2020

ദോഹ: കോവിഡിനെ നേരിടുന്നതില്‍ ഖത്തര്‍ സ്വീകരിച്ച നടപടികൾ ലോകത്തിന് മാതൃകയാണെന്ന് ഇൻസൈഡ് അറേബ്യ വിലയിരുത്തി. ചൈനയുടെ മേധാവിത്തം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ആഗോള സഖ്യം എത്രത്തോളം ഫലപ്രദമാവുമെന്നതിന്റെ ഉദാഹരണമായാണ് ഇന്സൈഡ് അറേബ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.വൈറസ് വ്യാപനം തടയുന്ന കാര്യത്തിൽ അമേരിക്ക നിരന്തരം ചൈനയെ കുറ്റപ്പെടുത്തുന്നതിനിടെ ഇക്കാര്യത്തിൽ ആഗോള സഖ്യത്തിന്റെ ഭാഗമായി ബീജിങ്ങുമായി സഹകരിക്കുകയാണ് ഖത്തർ ചെയ്തതെന്ന്  റെഗ്ഗിയോ കഫെറോ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.കോവിഡ് -19 പ്രതിസന്ധിയുടെ തുടക്കം മുതൽ യുഎഇ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ച് കൃത്യമായ “വൈറസ് നയതന്ത്രം” രൂപപ്പെടുത്തിയാണ് ഖത്തർ ഇക്കാര്യത്തിൽ അപൂർവനേട്ടം നേട്ടം സ്വന്തമാക്കിയതെന്നും ലേഖനത്തിൽ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ചില രാജ്യങ്ങൾ ചൈനയിലെ ദുരവസ്ഥകൾ പെരുപ്പിച്ചു കാട്ടിയും സംശയത്തോടെ നിരീക്ഷിക്കുകയും ചെയ്തപ്പോൾ ഖത്തർ രോഗപ്രതിരോധത്തിനാവശ്യമായ സഹായങ്ങൾ ചൈനയിൽ എത്തിക്കുകയായിരുന്നു.ഫെബ്രുവരി ആദ്യം തന്നെ ഏകദേശം 300 ടൺ വൈദ്യസഹായങ്ങൾ ഖത്തർ ബീജിംഗിലേക്ക് അയച്ചിരുന്നു.നാല് മില്യൺ മാസ്കുകളും മെഡിക്കൽ ഗ്ലൗസ് ഉൾപെടെയുള്ള പ്രതിരോധ സാമഗ്രികളും ചൈന ഖത്തറിലേക്കും അയച്ചിരുന്നു.

ഖത്തറിന്റെ കൊറോണ നിവാരണ പ്രവര്‍ത്തനങ്ങളെ ഖത്തറിലെ ചൈനീസ് സ്ഥാനപതി പ്രത്യേകം പ്രകീർത്തിച്ചിരുന്നു. പരിശോധനകള്‍ വ്യാപകമാക്കിയും സമ്പര്‍ക്ക പട്ടിക വിപുലപ്പെടുത്തിയും ഖത്തർ സ്വീകരിച്ച നടപടികളെ തുടർന്ന് ആദ്യ നാളുകളിലെ കൊറോണ ബാധിതരുടെ നിരക്ക് ഉയർന്ന തോതിലായിരുന്നെങ്കിലും  പിന്നീട് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.നിലവിൽ ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാമതാണ്.

മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ കൊറോണ പ്രതിസന്ധി പിടിച്ചുലച്ചപ്പോള്‍ ഖത്തര്‍ സാമ്പത്തിക സുസ്ഥിരത രേഖപ്പെടുത്തിയത് മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.വിയോജിപ്പിന് പകരം സഹകരണത്തിന്റെ നയതന്ത്രത്തിലൂടെയാണ് ഖത്തർ ഈ അപൂർവനേട്ടം കൈവരിച്ചതെന്നാണ്  റെഗ്ഗിയോ കഫെറോ ലേഖനത്തിൽ വിലയിരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News