Breaking News
അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  |
കോവിഡ്,സൗദിയിലെ നജ്റാനിൽ വ്യാപാര സ്ഥാപനങ്ങളും പള്ളികളും പൂട്ടി

November 17, 2020

November 17, 2020

നജ്‌റാൻ : വിദേശ തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന നജ്റാനിലെ ചേരിപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 20 വ്യാപാര സ്ഥാപനങ്ങളും 23 ആഡിറ്റോറിയങ്ങളും 16 മുസ്‌ലിം പള്ളികളും പൂട്ടാൻ മേഖലാ ഗവർണർ ഉത്തരവിട്ടു.കോവിഡ് പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള അടിയന്തര യോഗത്തിലാണ് നിർദേശം.

പ്രവിശ്യയിൽ നിയമ നിർദേശങ്ങൾ ലംഘിച്ച് സ്വകാര്യ കേന്ദ്രങ്ങളിലും മറ്റും സാമൂഹിക ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.പരിപാടികൾ സംഘടിപ്പിച്ചവരെ പോലീസ് വിളിച്ചുവരുത്തിയ ശേഷം ശിക്ഷാ നടപടികൾ സ്വീകരിക്കും.പള്ളികളിലും വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും മുൻകരുതൽ,പ്രതിരോധ നടപടികളും കോവിഡ് പ്രോട്ടോക്കോളുകളും ബാധകമാക്കുന്നതിന് ഫീൽഡ് കമ്മറ്റികളും ബന്ധപ്പെട്ട വകുപ്പുകളും നേരിടുന്ന വെല്ലുവിളികളും യോഗം അവലോകനം ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News